പുസ്തകത്തെക്കുറിച്ച് | 24 കോഡ്സ് — വിനോദ് കോട്ടയിൽ

പുസ്തകത്തെക്കുറിച്ച്

24 കോഡ്സ് — ഒരു മലയാളം ഇന്റലക്ച്വൽ ഫിക്ഷൻ

24 കോഡ്സ് — മുൻ കവർ
ഭാഷമലയാളം
പേജുകൾ383
ഫോർമാറ്റ്പേപ്പർബാക്ക്
രചയിതാവ്വിനോദ് കോട്ടയിൽ
പ്രസാധകർമെന്റർ മീഡിയ, കോഴിക്കോട്
ISBN978-81-962980-3-6
വില₹600 + പോസ്റ്റേജ്
ഓഫർ വില₹500 (പോസ്റ്റേജ് ഉൾപ്പെടെ)

24 കോഡ്സ്

രണ്ടുകൂട്ടർ ഒരു രഹസ്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്നു. ഒരു കൂട്ടർ ആധുനിക സാങ്കേതികവിദ്യയെ ആശ്രയിക്കുന്നു. മറ്റവർ പാരമ്പര്യത്തിൽ മറഞ്ഞുകിടന്ന അറിവുകളെ ആശ്രയിക്കുന്നു.

യാത്ര പുറമേയ്ക്കുള്ളതാണെങ്കിലും അത് മനുഷ്യന്റെ ഉള്ളിലേക്ക് ആഴത്തിലുള്ള അന്വേഷണമായി മാറുന്നു.

ഒടുവിൽ വായനക്കാരന് പരിഹരിക്കാൻ ഒരു സൂചനയും ബാക്കിവെച്ചാണ് പുസ്തകം തീരുന്നത്...ശ്രമിച്ചുനോക്കൂ നിങ്ങൾക്ക് അത് പരിഹരിക്കാൻ കഴിയുന്നുണ്ടോ എന്ന്. അതൊരു വെല്ലുവിളിയാണ്. എഴുത്തുകാരൻ വായനക്കാരന് നൽകുന്ന വെല്ലുവിളി.

സത്യത്തിൽ പുസ്തകം അവിടെയും തീരുന്നില്ല. എക്കാലത്തും ഉപയോഗിക്കാവുന്ന 24 ജീവിതപാഠങ്ങളും അധികവായനക്കായി പുസ്തകം നൽകുന്നുണ്ട്. ഒരുപക്ഷേ, ചിലർക്ക് അതായിരിക്കാം പുസ്തകത്തിൽ നിന്നുകിട്ടുന്ന നിധി.

സമ്പത്ത്, സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചുള്ള നമ്മുടെ മുൻധാരണകളെ തിരുത്തുന്ന അറിവുകളാണ് പുസ്തകത്തിന്റെ കാതൽ. ഓരോ പേജിൽനിന്നും നമുക്കൊരു പുതിയ അറിവ്, അല്ലെങ്കിൽ ഓരോർമ്മപ്പെടുത്തൽ ലഭിക്കുമെന്ന് ഉറപ്പ്.

  • വായനയിലൂടെ നിങ്ങൾ ഉദ്ദേശിക്കുന്നത് അറിവ് നേടലാണെങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്...
  • ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഏറ്റവും ലളിതമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്...
  • പാരമ്പര്യമായ മൊഴികളും ആധുനിക മനഃശാസ്ത്രവും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്...
  • വായനക്കൊപ്പവും അതിനപ്പുറവും സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന നോവൽ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്...
വെറുതെ വായിച്ചു മറക്കാനാണ് നിങ്ങളുടെ വായനയെങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതല്ല. അങ്ങനെയെങ്കിൽ ദയവായി ഈ പുസ്തകം വാങ്ങിക്കരുത്.

ഈ പുസ്തകം ഏത് വിഭാഗത്തിൽ പെടുന്നതാണെന്ന് ഇനി നിങ്ങളാണ് പറയേണ്ടത്.

കഥാപാത്രങ്ങൾ സംസാരിക്കുന്നു

സ്വന്തം വാക്കുകളിൽ — 24 കോഡ്സിലെ കഥാപാത്രങ്ങൾ സ്വയം പരിചയപ്പെടുത്തുന്നു.

പാർത്ഥസാരഥി

പാർത്ഥസാരഥി

ഞാൻ പാർത്ഥസാരഥി. വിനോദ് കോട്ടയിലിന്റെ ട്വന്റിഫോർ കോഡ്സ് എന്ന നോവലിലെ ഒരു കഥാപാത്രമാണ്.

പഠിച്ചുവെച്ച ചിലതൊക്കെ മറക്കാനും, വേറെ ചിലതൊക്കെ തിരുത്താനും, ചിലതൊക്കെ ഓർമ്മപ്പെടുത്താനും, ചിലതൊക്കെ ജീവിതത്തോട് കൂട്ടിച്ചർക്കാനും ട്വന്റിഫോർ കോഡ്സ് എന്ന പുസ്തകം നിങ്ങളെ സഹായിക്കും തീർച്ച...മറക്കാതെ വായിക്കുക.

മിറ സോളൻ

മിറ സോളൻ

ഹായ് ഞാൻ മിറ സോളൻ. വിനോദ് കോട്ടയിലിന്റെ ട്വന്റിഫോർ കോഡ്സ് എന്ന നോവലിലെ ഒരു കഥാപാത്രമാണ്.

നിങ്ങൾ ആരോടും പറയില്ലെങ്കിൽ ഞാൻ ഒരു സത്യം പറയാം. ഓർമ്മകൾ ഡീകോഡ് ചെയ്യാനുള്ള പരീക്ഷണങ്ങൾ ന്യൂറോട്ടോറിയത്തിൽ നടക്കുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.

പക്ഷേ, അതൊന്നുമല്ല ഞങ്ങളുടെ പ്രധാനലക്ഷ്യം. എന്താ...അതേക്കുറിച്ചൊക്കെ കൂടുതൽ അറിയണമെങ്കിൽ നിങ്ങൾ പുസ്തകം വായിക്കുക തന്നെ വേണം.

യെസ്...അതുതന്നെ ട്വന്റിഫോർ കോഡ്സ്.

കമലമ്മാൾ

കമലമ്മാൾ

നമസ്കാരം. ഞാൻ കമലമ്മാൾ. വിനോദ് കോട്ടയിലിന്റെ ട്വന്റിഫോർ കോഡ്സ് എന്ന നോവലിൽ ഞാനും ഉണ്ട്.

ഈ പുസ്തകം നിങ്ങൾക്ക് അറിവിന്റെ പുതിയ ആകാശം തരും. ട്വന്റിഫോർ കോഡ്സ് ആത്മജ്ഞാനത്തിന്റെ പുസ്തകമായാണ് എനിക്ക് തോന്നിയത്... അത് നിങ്ങൾക്ക് പുതിയ വഴിവെളിച്ചം തരും. ഉറപ്പ്.

പുസ്തകം വായിക്കാൻ മറക്കണ്ട ട്വന്റിഫോർ കോഡ്സ്.

നഫീസ

നഫീസ

ഹായ് ഞാൻ നഫീസ. ഒരു ആർക്കിയയോളജിസ്റ്റ് ആണ്. വിനോദ് കോട്ടയിലിന്റെ ട്വന്റി ഫോർ കോഡ്സ് എന്ന നോവലിൽ ഞാനും ഉണ്ട്.

നിങ്ങൾ ബീൽ സൈഫറുകളുടെ കഥ കേട്ടിട്ടുണ്ടോ? ജേക്കബ് ഡയമണ്ടിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഷികിസ്ത എന്ന കയ്യെഴുത്തുലിപിയെപ്പറ്റി കേട്ടിട്ടുണ്ടോ?

എന്തായാലും ഒന്നുഞാൻ പറയാം ഈ പുസ്തകം നിങ്ങളുടെ ബുദ്ധിയേയും ചിന്തയേയും വെല്ലുവിളിക്കും... കൂടുതൽ അറിയാൻ ട്വന്റിഫോർ കോഡ്സ് വായിക്കൂ.

സഫ

സഫ

ഹായ് ഞാൻ സഫ...സഫ നഫീസ

ഞാൻ ഒരു സൈബർ സെക്യൂരിറ്റി എക്സ്പേർട്ട് ആണ് സിംഗപ്പൂരിൽ. വിനോദ് കോട്ടയിലിന്റെ ട്വന്റിഫോർ കോഡ്സ് എന്ന നോവലിൽ ഞാനും ഉണ്ട്.

സൈബർസെക്യൂരിറ്റിയിൽ ഞാൻ ഇന്നുവരെ കാണാത്ത അത്ര മൾട്ടിലയർ പ്രൊട്ടക്ഷനിലാണ് അങ്ങേര് ആ കീവേർഡ്‌സ് ഒക്കെ സൂക്ഷിച്ചുവെച്ചിരിക്കുന്നത്...

ഞാൻ അതിനെ വെറും 24 കോഡ്സ് ആയിട്ടല്ല കാണുന്നത്. മറിച്ച് 24 ജീവിതപാഠങ്ങളായിട്ടാണ്.

അതൊക്കെ അറിയാനോ. അതൊക്കെ അറിയാൻ പുസ്തകം മനസ്സിരുത്തി വായിച്ചാൽ മതി. പുസ്തകത്തിന്റെ പേര് മറക്കണ്ട-24 കോഡ്സ്

അരവിന്ദ് മേനോൻ

അരവിന്ദ് മേനോൻ

ആ ഞാൻ അരവിന്ദ് മേനോൻ. ഫ്രീലാൻസ് ജേണലിസ്റ്റ് ആണ്. വിനോദ് കോട്ടയിലിന്റെ ട്വന്റിഫോർ കോഡ്സിൽ ഞാനും ഉണ്ട്.

നഫീസ എന്റെ ഭാര്യയാണ്. സഫ എന്റെ മോളും. ഈ നൂപുര എന്റെയൊരു സുഹൃത്താണ്. അവൾ വിളിച്ചാൽ പോകാതിരിക്കാൻ പറ്റോ. ഡീക്കോഡിങ്ങിന് ചന്ദ്രകാന്തത്തിൽ കുടുംബസമേതം ഞങ്ങളും ഉണ്ട്.

എന്താകുമോ എന്തോ? ആകാംക്ഷയുടെ മുൾമുനയിലാണ് ഞാൻ. ഞാൻ മാത്രമല്ല പുസ്തകം വായിച്ചാൽ നിങ്ങളും അങ്ങനെയാകും.

ങ്ഹാ അതുതന്നെ വിനോദ് കോട്ടയിൽ എഴുതിയ ട്വന്റിഫോർ കോഡ്സ്. മറക്കാതെ വായിക്കൂ...

ആനന്ദ്

ആനന്ദ്

നമസ്കാരം. ഞാൻ ആനന്ദ്. വിനോദ് കോട്ടയിലിന്റെ ട്വന്റിഫോർ കോഡ്സ് എന്ന നോവലിലെ ആ ടെക്‌നോക്രാറ്റ് ഞാൻ തന്നെയാണ്.

ക്രിപ്റ്റോ എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം തന്നെ നിഗൂഢമായ, ഒളിഞ്ഞിരിക്കുന്ന എന്നൊക്കെയാണ്. എനിക്കറിയാം ഞാൻ എത്രയൊക്കെ ഒളിപ്പിക്കാൻ ശ്രമിച്ചാലും ആ നിഗൂഢശക്തികൾ എനിക്ക് പുറകിലുണ്ടെന്ന്.

ഇതൊരു ഗെയിം ആണ്. ശത്രു ആരാണെന്നറിയാതെ പരസ്പരം ഒളിഞ്ഞിരുന്നു കളിക്കുന്ന ഒരു ഗെയിം. അവർക്കിതൊരു സമ്പത്തിന്റെ കളിയാണ്. എനിക്കൊരു ജീവന്റെയും. ഈ കളിയിൽ എനിക്ക് ജയിച്ചേ പറ്റൂ. അതിന് ഞാൻ ഏതറ്റംവരേയും പോകും.

കൂടുതൽ അറിയാനോ. അതിന് വിനോദ് കോട്ടയിലിന്റെ ട്വന്റിഫോർ കോഡ്സ് എന്ന നോവൽ വായിച്ചാൽ മതി.

Q7

Q7

ഹായ്...പല നാടുകളിൽ എനിക്ക് പല പേരാണ്. തല്ക്കാലം നിങ്ങൾക്ക് എന്നെ Q7എന്നുവിളിക്കാം. വിനോദ് കോട്ടയിലിന്റെ ട്വന്റിഫോർ കോഡ്സ് എന്ന നോവലിൽ ഞാനും ഉണ്ട്.

ഞങ്ങളുടെ നിഘണ്ടുവിൽ മനുഷ്യൻ എന്നത് ഒരു ഡാറ്റ മാത്രമാണ്. മായ്ച്ചുകളയാവുന്ന ഒരു ഒരു ഡാറ്റ. അതിലപ്പുറമുള്ള സെന്റിമെന്റസ് ഒന്നും ഞങ്ങൾക്ക് ആരോടടുമില്ല.

ഞങ്ങൾക്ക് ഇതൊരു ഗെയിം ആണ്. ജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുള്ള ഒരു കളി. ഇത് സംഭവം വേറെ ലെവൽ ആണ്.

അത് അറിയാൻ നിങ്ങൾ പുസ്തകം വായിക്കണം ട്വന്റിഫോർ കോഡ്സ്...

നൂപുര

നൂപുര

നമസ്കാരം, ഞാൻ നൂപുര. ശരിക്കും ഞാൻ ഒറീസ്സക്കാരിയാണ്. ഒരു ഒഡിസ്സി നർത്തകി. വിനോദ് കോട്ടയിലിന്റെ ട്വന്റിഫോർ കോഡ്സ് എന്ന നോവലിൽ ഞാനും ഉണ്ട്.

അനന്തമായ അറിവിന്റെ കടലാണ് ആനന്ദ്. എന്റെ നാല്പത് വയസ്സിനുള്ളിൽ ഇത്രയും അറിവുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. പക്ഷേ, എന്നിട്ടും ആനന്ദ് തോറ്റുപോകുന്നുണ്ട്. അത് എന്തുകൊണ്ടാണ് എന്നറിയോ?

ഒരു സൂചന മാത്രം തരാം. ചിലപ്പോഴൊക്കെ നിങ്ങൾ ലോജിക് ഉപേക്ഷിച്ച് വൈകാരികമായി ചിന്തിക്കണം. കൂടുതൽ അറിയാൻ ട്വന്റിഫോർ കോഡ്സ് എന്ന പുസ്തകം വായിക്കണം.

കഥ കടന്നുപോകുന്ന 24 വിഷയങ്ങൾ

ബിറ്റ്‌കോയിൻ, ബ്ലോക്ക്ചെയിൻ, ക്രിപ്റ്റോഗ്രഫി പോലുള്ള സങ്കീർണ്ണ ആശയങ്ങൾ പാഠപുസ്തകം പോലെയല്ല, കഥയിലൂടെ ലളിതമായി അവതരിപ്പിക്കുന്നു.

01 വാസ്തുവിദ്യ
02 ശാസ്ത്രീയ നൃത്തവും രംഗകലകളും
03ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ
04ബിറ്റ്‌കോയിനും വികേന്ദ്രീകൃത പണവും
05 NFT-കളും ഡിജിറ്റൽ ഉടമസ്ഥതയും
06 ക്രിപ്റ്റോഗ്രഫി
07 മനഃശാസ്ത്രം
08 ന്യൂറോസയൻസ്
09 നിർമ്മിതബുദ്ധി
10 പ്രാചീന സംസ്കാരങ്ങളും നാഗരികതകളും
11 രഹസ്യഭാഷകളും ചിഹ്നങ്ങളും കോഡുകളും
12 ഭൗമരാഷ്ട്രീയം
13 ഹാക്കിംഗും സൈബർ സുരക്ഷയും
14 രാമായണവും മഹാഭാരതവും
15 ഗ്രീക്ക് പുരാണം
16 ചരിത്രം
17 പുരാവസ്തുശാസ്ത്രം
18 ബ്രാൻഡിംഗും മനുഷ്യബോധവും
19 നവസാങ്കേതികവിദ്യകൾ
20 തത്ത്വചിന്ത
21 ധനകാര്യവും നിക്ഷേപവും
22 ബാങ്കിംഗും നാണയവ്യവസ്ഥകളും
23 ക്വാണ്ടം സയൻസ്
24 പ്രണയവും മനുഷ്യബന്ധങ്ങളും

24 കോഡുകൾ കണ്ടെത്തൂ

ലോഞ്ച് ഓഫർ വില, പോസ്റ്റേജ് ഉൾപ്പെടെ. മുൻകൂർ പണമടയ്ക്കുന്നവർക്ക് മാത്രം, പരിമിതകാലത്തേക്ക്.

₹500 ₹600 + പോസ്റ്റേജ്
₹500₹600 ലോഞ്ച് ഓഫർ · പോസ്റ്റേജ് ഉൾപ്പെടെ
ഇപ്പോൾ വാങ്ങുക