എഴുത്തുകാരനെക്കുറിച്ച്
24 കോഡ്സിന് പിന്നിലെ മനസ്സ്
വിനോദ് കോട്ടയിൽ
മാർക്കറ്റിംഗ്, ബിസിനസ് കൺസൾട്ടൻസി, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന എഴുത്തുകാരനും കവിയും പ്രസാധകനും വ്യക്തിത്വവികസന പരിശീലകനുമാണ് വിനോദ് കോട്ടയിൽ.
“മെന്റർ — സുഹൃത്തും വഴികാട്ടിയും” എന്ന മലയാളത്തിലെ ആദ്യ വ്യക്തിത്വവികസന മാസികയുടെ സ്ഥാപകനും ചീഫ് എഡിറ്ററുമായിരുന്ന അദ്ദേഹം ഒരു കവിതാസമാഹാരമുൾപ്പടെ നാല് പുസ്തകങ്ങളുടെ രചയിതാവാണ്. അദ്ദേഹത്തിന്റെ എഴുത്തിലൂടെ മെന്റർ മാസികയുടെ എഡിറ്റോറിയൽ കോളം വായനക്കാർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി പുതിയ എഴുത്തുകാരെ സംഭാവന ചെയ്യാൻ മെന്ററിനു കഴിഞ്ഞിട്ടുണ്ട്. അറുപതിലേറെ പുസ്തകങ്ങളുടെ പ്രസാധനവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സങ്കീർണ്ണമായ ആശയങ്ങളെ സാധാരണ വായനക്കാരനും പഠിതാവിനും വ്യക്തവും ആകർഷകവുമായി അനുഭവപ്പെടുത്തുക എന്നതാണ് എഴുത്തുകാരൻ, പരിശീലകൻ, കൺസൾട്ടന്റ് എന്നീ നിലകളിലെ അദ്ദേഹത്തിന്റെ പ്രധാന താൽപ്പര്യങ്ങളിലൊന്ന്.
ആ ബഹുവിഷയ ജിജ്ഞാസയുടെ പ്രതിഫലനമാണ് 24 കോഡ്സ്. കഥ, ഗവേഷണം, സാങ്കേതികവിദ്യ, ചരിത്രം, സംസ്കാരം, മനഃശാസ്ത്രം, തത്ത്വചിന്ത എന്നിവയെ, വിവരങ്ങൾ നൽകുന്നതിനപ്പുറം പുതിയ ചോദ്യങ്ങൾ ഉണർത്തുന്ന രൂപത്തിൽ പുസ്തകം ഒന്നിപ്പിക്കുന്നു.
“അവസാനത്തെ ഉത്തരം നൽകി അവസാനിക്കുന്നതല്ല നല്ല പുസ്തകം; വായനക്കാരന്റെ മനസ്സിൽ പുതിയൊരു യാത്ര ആരംഭിക്കുന്നതാണ്.”
24 കോഡുകൾ കണ്ടെത്തൂ
ലോഞ്ച് ഓഫർ വില, പോസ്റ്റേജ് ഉൾപ്പെടെ. മുൻകൂർ പണമടയ്ക്കുന്നവർക്ക് മാത്രം, പരിമിതകാലത്തേക്ക്.